വനം വിജിലൻസിൻ്റെ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇരുതലമുരി കടത്തിയ പ്രതികളെ ഒഴിവാക്കാനായി ഒരു ലക്ഷത്തി 45,000 രൂപ വാങ്ങിയെന്നാണ് വിജലൻസിന്റെ കണ്ടെത്തൽ.
തിരുവനന്തപുരം: ഗൂഗിൾ പേ അക്കൗണ്ട് വഴി കൈക്കൂലി വാങ്ങിയ തിരുവനന്തപുരം പരുത്തിപള്ളി റെയ്ഞ്ച് ഓഫീസറെയും ഡ്രൈവറെയും സസ്പെൻസ് ചെയ്തു. റെയ്ഞ്ച് ഓഫീസർ സുധീഷ് കുമാർ, ഡ്രൈവർ ദീപു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വനം വിജിലൻസിൻ്റെ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇരുതലമുരി കടത്തിയ പ്രതികളെ ഒഴിവാക്കാനായി 1,45,000 രൂപ വാങ്ങിയെന്നാണ് വിജലൻസിന്റെ കണ്ടെത്തൽ. അതിനിടെ, അഴിമതി ആരോപത്തെ തുടർന്ന് സ്ഥലം മാറ്റിയ സുധീഷിനെ ദിവസങ്ങൾക്കുള്ളിൽ പരുത്തിപ്പള്ളിയിൽ വീണ്ടും നിയമിക്കുകയായിരുന്നു. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
