കായംകുളം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി അക്ഷീണം പരിശ്രമിക്കുന്ന പൊലീസുകാർക്കുള്ള ആദരവായി പൊലീസ് സ്റ്റേഷനിൽ വിവാഹ സദ്യയൊരുക്കി വധൂവരന്മാർ. കഴിഞ്ഞ ദിവസം വിവാഹിതരായ അരുണും ഡോ. നീതുവുമാണ് കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ സദ്യ ഒരുക്കിയത്. ഇവിടെ പ്രത്യേകം സജ്ജീകരിച്ച പന്തലിൽ പൊലീസുകാർക്കൊപ്പം ഇവരും സദ്യ കഴിച്ചു. 

ചേപ്പാട് കോട്ടം കോയിക്കൽ വീട്ടിൽ നീതുവും ചേപ്പാട് ചേങ്കരയിൽ അരുണും തമ്മിലുള്ള വിവാഹം ഞായർ രാവിലെ 7നും 7.30നും മധ്യേ എൻഎസ്എസ് കരയോഗ മന്ദിരത്തിൽ വച്ചാണ് നടന്നത്. യെമനിലെ ഓയിൽ കമ്പനി ജീവനക്കാരനാണ് അരുൺ. നീതു ആയുർവേദ ഡോക്ടറും. കൊവിഡ് 19 മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് വിവാഹച്ചടങ്ങുകൾ നടത്തിയത്. 

Read Also: കേരളത്തിലേക്ക് പാസ്സ് കിട്ടിയില്ല; ഗായത്രിക്ക് പ്രസാദ് താലി ചാര്‍ത്തിയത് അതിര്‍ത്തിയില്‍ വച്ച്

വിവാഹം വീണ്ടും മാറ്റിവച്ചതോടെ വധു വീടുവിട്ടിറങ്ങി;80 കിലോമീറ്റർ താണ്ടി വരന്റെ വീട്ടിലേക്ക്, ഒടുവിൽ എല്ലാം ശുഭം

വിവാഹത്തിനുള്ള പണം അതിഥി തൊഴിലാളികളുടെ ഭക്ഷണത്തിന്; സൗജന്യ യാത്രയും ബോധവത്ക്കരണവും; ഓട്ടോഡ്രൈവര്‍ക്ക് കയ്യടി