തൻ്റെ പഴയ ചിത്രത്തിനൊപ്പം മദ്യ കുപ്പി എഡിറ്റ് ചെയ്തുള്ള വ്യാജ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് ഷഫീർ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ നൽകുന്ന സൂചന

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജ പ്രചരണത്തിനെതിരെ കോൺഗ്രസ് നേതാവ് ബി ആർ എം ഷഫീർ രംഗത്ത്. തൻ്റെ പഴയ ചിത്രത്തിനൊപ്പം മദ്യ കുപ്പി എഡിറ്റ് ചെയ്തുള്ള വ്യാജ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് ഷഫീർ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ നൽകുന്ന സൂചന. പിതൃശൂന്യന്‍മാരുടെ വ്യക്തിഹത്യ എല്ലാ സീമകളും ലംഘിച്ചിരിക്കുന്നുവെന്നും ഈ നാറികളോട് ക്ഷമിക്കുന്ന പ്രശ്നമില്ലെന്നും ഷഫീർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. മദ്യക്കുപ്പി എഡിറ്റ് ചെയ്ത് പോസ്ററ് ഇടുന്ന എല്ലാ പോസ്ററ് ലിങ്കുകളും അയച്ചു തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

'മലപ്പുറത്തെ ക്രിമിനൽ ജില്ലയാക്കി ചിത്രീകരിക്കാൻ ജില്ലാ പൊലീസ് മേധാവി ശ്രമിക്കുന്നു'; എസ് പിക്കെതിരെ എംഎസ്എഫ്

ഷെഫീറിന്റെ കുറിപ്പ് പൂർണരൂപത്തിൽ

പിതൃശൂന്യന്‍മാരുടെ വ്യക്തിഹത്യ എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു.. എത്രയോ നാള്‍ മുമ്പ് സ്ഥിരമായി ആഹാരം കഴിക്കുന്ന കടയിലെ ഫോട്ടാ ഒരു സുഹൃത്ത് എടുത്ത് അയച്ചു തന്നത് ഞാന്‍ പോസ്ററ് ഇട്ടിരുന്നു.. മദ്യക്കുപ്പി എഡിറ്റ് ചെയ്ത് പോസ്ററ് ഇടുന്ന എല്ലാ പോസ്ററ് ലിങ്കുകളും അയച്ചു തരിക... ഈ നാറികളോട് ക്ഷമിക്കുന്ന പ്രശ്നമില്ല.

ബി ആർ എം ഷഫീറിൻ്റെ മറ്റൊരു ഫേസ്ബുക്ക് കുറിപ്പ്

വ്യക്തി നിയമം പരിഷ്കരിക്കണം എന്ന CPM നിലപാട് കണ്ട് കൈയ്യടിക്കുന്നവരോട്....'' ഇത് തന്നെയാണ് EMS പറഞ്ഞതും..പരിഷ്കരിക്കുക എന്നാല്‍ തിരുത്തുക എന്നത് കൂടിയാണ്..ശരീഅത്ത് തിരുത്തണം(പരിഷ്കരിക്കണം എന്ന CPM വാദത്തോട് മുസ്ലീം സംഘടനകള്‍ യോജിക്കുന്നുണ്ടോ? ഒരു മത കാര്യങ്ങളില്‍ CPM ഇടപെടില്ല ..അതാത് മതങ്ങള്‍ ആചാരങ്ങള്‍ സ്വയം പരിഷ്കരിക്കണം എന്നതാണ് CPM നിലപാടെങ്കില്‍ ശബരിമലയില്‍ ആചാരങ്ങള്‍ പാലിക്കണം എന്ന വിശ്വാസികളുടെ ആവശ്യത്തെ ചവിട്ടി മെതിച്ച് കോലാഹലങ്ങള്‍ ഉണ്ടാക്കാന്‍ സിപിഎം പാര്‍ട്ടിയും സര്‍ക്കാരും ശ്രമിച്ചതെന്തിന് ? അതല്ല നിയമവും,കോടതി വിധിയേയും അനുസരിക്കലാണെങ്കില്‍ ശരീഅത്ത് സംരക്ഷിക്കാന്‍ രാജീവ് ഗാന്ധി കൊണ്ട് വന്ന നിയമത്തിനെതിരേ ശരീഅത്ത് തിരുത്തല്‍ പ്രക്ഷോഭം നയിച്ചതെന്തിന്..?