വനിതാ ജീവനക്കാരിയെ അസഭ്യം പറഞ്ഞപ്പോള്‍ മ്റ്റ് ജീവനക്കാർ തടയാൻ ശ്രമിച്ചു. ജീവനക്കാരെ കൈയേറ്റം ചെയ്ത അജീഷ് ക്യാഷ് കൗണ്ടറിൽ കയറിയിരുന്നു,. 

തിരുവനന്തപുരം: വിതുര (Vithura) സൂപ്പർ മാർക്കറ്റിൽ കയറി വനിതാ ജീവനക്കാരെ ആക്രമിച്ചവരെ പിടികൂടാനെത്തിയ പൊലീസിനെയും ആക്രമിച്ച് രണ്ടംഗ സംഘം. നിരവധി കേസുകളിൽ പ്രതികളായ (Accused) സഹോദരങ്ങളെ വിതുര പൊലീസ് (Police) അറസ്റ്റ് ചെയ്തു. വിതുര തേവിയോട് സ്വദേശികളായ അജീഷ് നാഥും അനീഷ് നാഥുമാണ് അറസ്റ്റിലായത്.

Add Asianetnews as a Preferred SourcegooglePreferred

ഇന്നലെ ഉച്ചയ്ക്ക് 2.30 ന് മദ്യലഹരിയിൽ അജീഷ് നാഥ് മാർജിൻഫ്രീ ഷോപ്പിലെത്തി. വനിതാ ജീവനക്കാരിയെ അസഭ്യം പറഞ്ഞപ്പോള്‍ മറ്റ് ജീവനക്കാർ തടയാൻ ശ്രമിച്ചു. എന്നാൽ ജീവനക്കാരെ കൈയേറ്റം ചെയ്ത അജീഷ് ക്യാഷ് കൗണ്ടറിൽ കയറിയിരുന്നു. ഇതിനിടെ അജീഷിന്റെ സഹോദരൻ അനീഷ് നാഥും കടയിലെത്തി. 

സംഭവം അറിഞ്ഞ് വിതുര പൊലീസെത്തി കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടെ പ്രതികളുടെ ദൃശ്യങ്ങള്‍ ഒരു പൊലീസുകാരൻ പകർത്തി. ഈ പൊലീസുകാരെയും പ്രതികള്‍ കൈയേറ്റം ചെയ്തു. രണ്ടു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ബലാൽസംഗം കേസുള്‍പ്പെടെ എട്ടു കേസുകള്‍ അജീഷ് നാഥിനെതിരെയുണ്ടെന്ന് പൊലീസ പറഞ്ഞു.