തിരുവനന്തപുരം പാലോട് ചെലഞ്ചി ആറ്റില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം

തിരുവനന്തപുരം: സുഹൃത്തുക്കള്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ ബിടെക് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. തിരുവനന്തപുരം പാലോട് ചെലഞ്ചി ആറ്റില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. കല്ലറ മുതുവിള സ്വദേശി മഹാദേവ് (22) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറു മണിയോടെ സുഹൃത്തുക്കൾക്കൊപ്പം കുളിയ്ക്കാൻ ഇറങ്ങിയതായിരുന്നു മഹാദേവ്. മഹാദേവിന്‍റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

നഷ്ടമായത് 17വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമനയെ; ഒടുവിൽ അന്വേഷണം, നീതി കിട്ടിയില്ലെങ്കിൽ സമരമെന്ന് ബിന്ദു