പെരുമ്പിലാവ്: കൊവിഡ് 19 ഭീതി മൂലം കച്ചവടം നിലച്ചതോടെ 60 കടമുറികളുടെ വാടക ഒഴിവാക്കി കെട്ടിട ഉടമ. കോഴിക്കോട് മൊയ്തീന്‍ പള്ളി റോഡ്, ബേബി ബസാര്‍ എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ വാടകയാണ് കച്ചവടക്കാരുടെ അവസ്ഥ മനസ്സിലാക്കി കെട്ടിടത്തിന്‍റെ ഉടമ ചാലിശേരി സ്വദേശി സി ഇ ചാക്കുണ്ണി ഒഴിവാക്കിയത്. 

ഒരു മാസത്തെ വാടകയാണ് ചാക്കുണ്ണിയും കെട്ടിടം സ്വന്തമായുള്ള ഇദ്ദേഹത്തിന്‍റെ അഞ്ച് ബന്ധുക്കളും കൂടി ഒഴിവാക്കിയത്. ചാക്കുണ്ണിയുടെ മാതൃക പിന്തുടര്‍ന്ന് മറ്റ് കെട്ടിട ഉടമകളും വാടക വേണ്ടെന്ന് വെക്കുമെന്ന് അറിയിച്ചിട്ടുണ്ട്.  

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക