കാശാപ്പിന് എത്തിച്ച കാള ഇറങ്ങിയോടി, പിന്നെ റോഡിലാകെ ബഹളം, കാറ് തകര്‍ത്തു; നടന്നുപോയ വിദ്യാര്‍ത്ഥിക്ക് പരിക്ക്
കാശാപ്പിന് കൊണ്ടുവന്ന കാള വാഹനത്തിൽ നിന്നിറങ്ങി വിരണ്ടോടി
കൊല്ലം: പുനലൂരിൽ കാശാപ്പിന് കൊണ്ടുവന്ന കാള വാഹനത്തിൽ നിന്നിറങ്ങി വിരണ്ടോടി. അതിവേഗം എത്തിയ കാള അക്രമാസക്തമാവുകയും റോഡിലൂടെ നടന്നു വന്ന വിദ്യാർത്ഥിയെ ആക്രമിക്കുകയും ചെയ്തു.
പരിക്കേറ്റ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമീപത്ത് പാർക്ക് ചെയ്തിരുന്നു കാറും കാള തകർത്തു. ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്നാണ് കാളയെ പിടിച്ചുകെട്ടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം