പേരകം സ്വദേശി നിഖിലിന്റെ വീട്ടുമുറ്റത്തു പാർക്ക് ചെയ്തിരുന്ന ബുള്ളറ്റാണ് മോഷണം പോയത്.

തൃശൂര്‍: ഗുരുവായൂരിൽ വാഹന മോഷ്ടാക്കൾ അറസ്റ്റിൽ. മല്ലാട് സ്വദേശി പുതുവീട്ടിൽ മനാഫ് (45), കൊടുങ്ങല്ലൂർ സ്വദേശി മാഹിൽ (22) എന്നിവരെയാണ് ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. ബുള്ളറ്റ് മോഷ്ടിച്ച കേസിലാണ് അറസ്റ്റ് 

ഇവർ നിരവധി മോഷണ കേസുകളിൽ പ്രതികളാണ്. പേരകം സ്വദേശി നിഖിലിന്റെ വീട്ടുമുറ്റത്തു പാർക്ക് ചെയ്തിരുന്ന ബുള്ളറ്റാണ് മോഷണം പോയത്. നിഖിലിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്ത് ഉൾപ്പടെ ആറ് പേർക്കെതിരെ കേസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...