പത്തനംതിട്ടയിൽ റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം, ദുരൂഹത
ഓമല്ലൂരിലെ പള്ളത്താണ് കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. റോഡരികിലായി ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ഓമല്ലൂരിലെ പള്ളത്താണ് കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. റോഡരികിലായി ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശവാസിയായ ലോട്ടറി കച്ചവടക്കാരൻ ഗോപിയാണ് മരിച്ചതെന്നാണ് പൊലീസിന്‍റെ സംശയം. പെട്രോൾ ഒഴിച്ച് തീ കൊളുത്തി എന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹത്തിന് അടുത്തായി ഒഴിഞ്ഞ കുപ്പിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണത്തിനുശേഷം സംഭവത്തിലെ ദുരൂഹത നീങ്ങുമെന്ന് പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)