Asianet News MalayalamAsianet News Malayalam

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് വീണ് കണ്ടക്ടർക്ക് ദാരുണാന്ത്യം

കുളത്തൂർ ഓണപ്പുട സ്വദേശി മൻസൂർ ആണ് മരിച്ചത്. തൃശ്ശൂർ - കോഴിക്കോട് ദേശീയപാതയിൽ ചങ്കുവെട്ടിയ്ക്ക് സമീപം ഖുർബാനിയിലായിരുന്നു ഇന്നലെ വൈകിട്ട് അപകടമുണ്ടായത്.

Bus conductor dies after falling from running private bus in malappuram
Author
First Published Aug 10, 2024, 11:56 AM IST | Last Updated Aug 10, 2024, 12:13 PM IST

മലപ്പുറം: മലപ്പുറം കോട്ടയ്ക്കലിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും വീണ് കണ്ടക്ടർക്ക് ദാരുണാന്ത്യം. കുളത്തൂർ ഓണപ്പുട സ്വദേശി മൻസൂർ ആണ് മരിച്ചത്. തൃശ്ശൂർ - കോഴിക്കോട് ദേശീയപാതയിൽ ചങ്കുവെട്ടിയ്ക്ക് സമീപം ഖുർബാനിയിലായിരുന്നു ഇന്നലെ വൈകിട്ട് അപകടം ഉണ്ടായത്. വളാഞ്ചേരിയിൽ നിന്നും കോട്ടയ്ക്കലിലേക്ക് പോവുകയായിരുന്ന അറഫ എന്ന സ്വകാര്യ ബസ് പറമ്പിലങ്ങാടിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. നിർത്താനൊരുങ്ങിയ ബസിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കണ്ടക്ടറായ മൻസൂർ കാൽ തെന്നി റോഡിലേയ്ക്ക് വീഴുകയായിരുന്നു. പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios