കോഴിക്കോട്- വടകര ദേശീയ പാതയില്‍ ചോറോട് പുഞ്ചിരി മില്ലിന് സമീപമാണ് സംഭവം നടന്നത്. വടകര കരിമ്പനപ്പാലം സ്വദേശി ആകാശിനെയാണ് കണ്ണൂര്‍ - കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ടാലന്റ് ബസ് തട്ടിത്തെറിപ്പിച്ചത്.

കോഴിക്കോട്: ബൈക്ക് യാത്രികനായ യുവാവിനെ ഇടിച്ച് തെറിപ്പിച്ച സ്വകാര്യ ബസ് നിര്‍ത്താതെ കടന്നുകളഞ്ഞു. കോഴിക്കോട്- വടകര ദേശീയ പാതയില്‍ ചോറോട് പുഞ്ചിരി മില്ലിന് സമീപമാണ് സംഭവം നടന്നത്. വടകര കരിമ്പനപ്പാലം സ്വദേശി ആകാശിനെയാണ് കണ്ണൂര്‍ - കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ടാലന്റ് ബസ് തട്ടിത്തെറിപ്പിച്ചത്.

ഇടിയുടെ ആഘാതത്തില്‍ ലോറിക്കടിയിലേക്ക് തെറിച്ചുവീണ ആകാശിന് ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതുവഴിയെത്തിയ യാത്രികരാണ് ആകാശിനെ ആശുപത്രിയില്‍ എത്തിച്ചത്. അതേസമയം അപകടത്തിന് ശേഷം നിര്‍ത്താതെ പോയ സ്വകാര്യ ബസ് പുതിയ സ്റ്റാന്റില്‍ എത്തിയപ്പോള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞ് കൊടികള്‍ സ്ഥാപിച്ചു. പിന്നീട് വടകര സിഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.