ആങ്ങമൂഴിയിൽ നിന്ന് പത്തനാപുരത്തേക്ക് പോകുകയായിരുന്ന സുൽത്താൻ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിനുള്ളില്‍ നിന്ന് മുഴുവന്‍ പേരെയും പുറത്തെത്തിച്ചു.  

പത്തനംതിട്ട: സീതത്തോട് സ്വകാര്യ ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുന്നതിനായി ആശുപത്രിയിലേക്ക് മാറ്റി. ആങ്ങമൂഴിയിൽ നിന്ന് പത്തനാപുരത്തേക്ക് പോകുകയായിരുന്ന സുൽത്താൻ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് റോഡിന് ഒരുവശത്തേക്ക് മറിയുകയായിരുന്നു. ബസിനുള്ളില്‍ നിന്ന് മുഴുവന്‍ പേരെയും പുറത്തെത്തിച്ചു. 

YouTube video player