കോഴിക്കോട് നിന്ന് ബാലുശ്ശേരിയിലേക്ക് വരികയായിരുന്ന തവക്കല്‍ ബസ്, എതിരെ നിന്ന് മരം കയറ്റി വരികയായിരുന്ന ബൊലേറൊ പിക്കപ്പ് ലോറിയില്‍ ഇടിക്കുകയായിരുന്നു

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ സ്വകാര്യ ബസും പിക്ക്അപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം. ബാലുശ്ശേരി ചേളന്നൂരില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രദേശത്തെ എസ്എന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

Add Asianetnews as a Preferred SourcegooglePreferred

ചേളന്നൂര്‍ 9/5ല്‍ റീഗല്‍ അവന്യൂ ഓഡിറ്റോറിയത്തിന് സമീപത്താണ് അകടമുണ്ടായത്. കോഴിക്കോട് നിന്ന് ബാലുശ്ശേരിയിലേക്ക് വരികയായിരുന്ന തവക്കല്‍ ബസ്, എതിരെ നിന്ന് മരം കയറ്റി വരികയായിരുന്ന ബൊലേറൊ പിക്കപ്പ് ലോറിയില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. കാക്കൂര്‍ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.