കോഴിക്കോട്: കൊയിലാണ്ടി മന്ദമംഗലം സിൽക്ക് ബസാറിൽ വച്ച് വാഹനം ഇടിച്ച വ്യാപാരി മരിച്ചു. കൊയിലാണ്ടി പഴയ ബസ് സ്റ്റാന്റിൽ ഹാന്റ്‌ലും ഷോപ്പ് നടത്തുന്ന വെള്ളറക്കാട് തെരുവിലെതട്ടാരി രാജൻ(60) ആണ് മരണമടഞ്ഞത്.

രാത്രി കട പൂട്ടി ബസിറങ്ങി ദേശിയ പാതയിലുടെ നടന്നു വരുമ്പോഴാണ് അപകടമുണ്ടായത്. സുനിതയാണു ഭാര്യ. മക്കൾ: ജിനു, ജിനി. ജാമാതാവ്: വിജിഷ്. അച്ചൻ: പരേതനായ ചാത്തു, അമ്മ: മാധവി സഹോദരങ്ങൾ: രാധാകൃഷ്ണൻ, സുരേന്ദ്രൻ, സതി,ഇന്ദിര, ലീല.