പൊലീസിന്റെ ചോദ്യം ചെയ്യലിൽ മൂന്ന് മാസമായി ലഹരിമരുന്ന് വാങ്ങാറുണ്ടെന്ന്  യുവതി സമ്മതിച്ചു.

കൊല്ലം: സീരിയിൽ നടി എംഡിഎംഎയുമായി പിടിയിലായത് പരവൂരിൽ വിതരണക്കാരന്റെ കയ്യിൽ നിന്ന് എംഡിഎംഎ വാങ്ങി മടങ്ങിയെത്തിയതിന് പിന്നാലെ. കൊല്ലം ചിറക്കര ഒഴുകുപാറ ശ്രീനന്ദനത്തിൽ പാർവതി എന്ന് വിളിക്കുന്ന ഷംനത്ത് (34) ആണ് പിടിയിലായത്. ഉപയോഗത്തിനായി കടക്കൽ സ്വദേശി നവാസിൽ നിന്ന് മയക്കുമരുന്ന് വാങ്ങി മടങ്ങി വന്നതായിരുന്നു യുവതി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പരവൂർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി എട്ട് മണിയോടെ നടിയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ആണ് മയക്കുമരുന്ന് കണ്ടെത്തിയത്. സമീപ വസികളുടെ സാന്നിധ്യത്തിൽ ആണ് പോലീസ് പരിശോധന നടത്തിയത്. സംഭവ സമയം യുവതിയുടെ ഭർത്താവും മക്കളും വീട്ടിൽ ഉണ്ടായിരുന്നു.

മേശയ്ക്ക് ഉള്ളിൽ 6 കവറുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു 1.94 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തത്. തുടർന്ന് യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മയക്കുമരുന്ന് വിതരണം ചെയ്ത നവാസിനെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ മൂന്ന് മാസമായി ലഹരിമരുന്ന് വാങ്ങാറുണ്ടെന്ന് യുവതി സമ്മതിച്ചു.

രഹസ്യ വിവരം, സീരിയൽ നടിയുടെ വീട്ടിൽ പൊലീസെത്തി; കണ്ടെത്തിയത് എംഡിഎംഎ