കോഴിക്കോട് നഗരമധ്യത്തില്‍ ഓപറേഷന്‍ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് ചെടി കണ്ടെത്തി. പാളയം ബസ് സ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിന് മുകളില്‍ പാത്രത്തില്‍ നട്ടുവളര്‍ത്തിയ നിലയിലായിരുന്നു ഒരു മീറ്ററിലധികം ഉയരമുള്ള ചെടി. ഡാന്‍സഫ് സംഘവും കസബ പോലീസും ചേര്‍ന്നാണ് ചെടി കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട്: ഓപറേഷന്‍ തൂഫാന്റെ ഭാഗമായി പരിശോധന നടത്തിയ പൊലീസുകാരെ ഞെട്ടിച്ച് നഗരമധ്യത്തില്‍ കഞ്ചാവ് കൃഷി. കോഴിക്കോട് പാളയം ബസ് സ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിന് മുകളില്‍ നിന്നാണ് ഒരു പാത്രത്തില്‍ നട്ടുനനച്ച് വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടി കണ്ടെത്തിയത്. ഏഴ് ശിഖിരങ്ങളോട് കൂടിയ ചെടിക്ക് ഒരു മീറ്ററിലധികം ഉയരവുമുണ്ട്.
പാളയം പുതിയ കോവിലകം മാരിയമ്മന്‍ കോവിലിന് മുന്‍വശത്തായി പ്രവര്‍ത്തിച്ചുവരുന്ന ജ്വല്ലറി ബസാര്‍ ബില്‍ഡിംഗിന്റെ റൂഫ് ടോപ്പിലാണ് ഡാന്‍സഫ് സംഘംവും കസബ പോലീസും ചേര്‍ന്ന് ഇത് കണ്ടെത്തിയത്. പിന്നീട് ഇവ കസ്റ്റഡിയിലെടുത്തു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സിറ്റി ഡാന്‍സാഫും സിറ്റി പോലീസും കര്‍ശന പരിശോധനയാണ് നഗരത്തില്‍ നടത്തിവരുന്നത്. കസബ പൊലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ നിമിന്‍ കെ. ദിവാകരന്റെ നേതൃത്വത്തിലുള്ള കസബ പോലീസും ഡാന്‍സാഫ് അംഗങ്ങളായ മനോജ് ഇടയേടത്ത്, അഖിലേഷ്, ലതീഷ്, അഭിജിത്ത്, അതുല്‍, മുഹമ്മദ് മഷൂര്‍, ദിനിഷ്, സരൂണ്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


