കൊല്ലം പരവൂർ പാരിപ്പള്ളി റോഡിൽ പൂതക്കുളം പഞ്ചായത്ത് ഓഫീസിന് സമീപം നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു.

കൊല്ലം: കൊല്ലം: കൊല്ലം പരവൂർ പാരിപ്പള്ളി റോഡിൽ പൂതക്കുളം പഞ്ചായത്ത് ഓഫീസിനു സമീപം നടന്ന വാഹനാപകടത്തിൽ യുവാവ് മരിച്ചു. പരവൂർ സ്വദേശിയായ ഹേമന്ത് ആണ് മരിച്ചത്. പാരിപ്പള്ളി യുകെഎഫ് എഞ്ചിനിയറിങ് കോളേജിലെ വിദ്യാർത്ഥിയാണ് ഹേമന്ത്. ഇന്നലെ രാത്രി ഹേമന്തും സുഹൃത്തുക്കളും സഞ്ചരിച്ച കാർ വൈദ്യുതി തൂണിലും മരത്തിലും മതിലിലും ഇടിക്കുകയായിരുന്നു. വാഹനത്തിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. നാട്ടുകാർ ചേർന്ന് കാറിലുണ്ടായിരുന്നവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹേമന്തിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. 3 പേർ പരിക്കുകളോടെ ചികിത്സയിലാണ്. 

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates