എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമീഷിന്റെ ചികിത്സയ്ക്ക് പതിനഞ്ച് ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. നാടാകെ കൈകോർത്ത് 18 ലക്ഷത്തിന് മേൽ തുക സമാഹരിച്ച് നൽകി. 

ആലപ്പുഴ:നാടാകെ ഒന്നിച്ചിട്ടും സമീഷിന്റെ ജീവൻ രക്ഷിക്കാനായില്ല. നാടിനെയാകെ കണ്ണീരിലാഴ്ത്തി സമീഷ് ലോകത്തോട് വിട പറഞ്ഞു. ഇരവുകട് പാണ്ഡ്യൻചിറയിൽ ബാബു - ഷീല ദമ്പതികളുടെ മകൻ സമീഷ് (34) മേയ് 29 ന് മത്സ്യം വാങ്ങാൻ കളർകോട് പക്കി ജംഗ്ഷന് സമീപം നിൽക്കുമ്പോൾ അമിതവേഗതയിലെത്തിയ കാർ ഇടിച്ച് ഗുരുതരമായി പരിക്കേൽക്കുകയാായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

കാർ നിർത്താതെ പോകുകയും ചെയ്തു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമീഷിന്റെ ചികിത്സയ്ക്ക് പതിനഞ്ച് ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. നാടാകെ കൈകോർത്ത് 18 ലക്ഷത്തിന് മേൽ തുക സമാഹരിച്ച് നൽകി. ഒരു മാസത്തിലേറെ നീണ്ട ചികിൽസ. പക്ഷെ, ഒരു ചികിൽസയ്ക്കും സമീഷിന്റെ ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെ 4ന് സമീഷ് ലോകത്തോട് വിട പറഞ്ഞു. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി.