കാറുകൾ കൂട്ടിയിടിച്ച് ചങ്ങരംകുളത്ത് അപകടം, ഒരാൾ കൊല്ലപ്പെട്ടു; 4 പേര്‍ക്ക് പരിക്കേറ്റു
മലപ്പുറം തലപ്പാറയിൽ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് 15 പേർക്ക് പരിക്കേറ്റു
മലപ്പുറം: ചങ്ങരംകുളത്ത് കാറുകൾ കൂട്ടിയിടിച്ച് ഒരാൾ കൊല്ലപ്പെട്ടു. 4 പേർക്ക് പരിക്കേറ്റു. ചങ്ങരംകുളം ടൗൺ ഭാഗത്തേക്ക് വന്ന കാറും എതിർ ദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പരിക്കേറ്റ ഒരാളുടെ മരണം. ആനക്കര സ്വദേശി ശ്രീരാഗ് (23)ആണ് മരിച്ചത്. നാലുപേരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം തലപ്പാറയിൽ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് 15 പേർക്ക് പരിക്കേറ്റു. ദേശീയപാതാ നിർമ്മാണ പ്രവർത്തനം നടക്കുന്ന ഭാഗത്ത് പത്തടിയോളം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. കോഴിക്കോട് നിന്നും തൃശ്ശൂരിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.