Asianet News MalayalamAsianet News Malayalam

പൂവച്ചലിൽ നിർത്തിയിട്ട ഓട്ടോയ്ക്ക് പിന്നിൽ‌ കാർ ഇടിച്ച് അപകടം; ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

പൂവച്ചൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് പുറകിൽ കാർ ഇടിക്കുകയായിരുന്നു. 

car and autorickshaw accident at trivandrum poovachal driver died
Author
First Published Aug 23, 2024, 5:53 PM IST | Last Updated Aug 23, 2024, 5:53 PM IST

തിരുവനന്തപുരം: തിരുവനന്തപുരം പൂവച്ചലിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ  ഡ്രൈവർ മരിച്ചു. അലക്ഷ്യമായി എത്തിയ കാർ ഓട്ടോയിലിടിച്ചാണ് അപകടമുണ്ടായത്. പൂവച്ചൽ ഉണ്ടപ്പാറ സ്വദേശി റഫീഖ് (49) ആണ് മരിച്ചത്. പൂവച്ചൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് പുറകിൽ കാർ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിഞ്ഞു. ഓട്ടോ ഡ്രൈവറായ റഫീക്ക് തെറിച്ച് മതിലിൽ ഇടിച്ചു നിലത്തേക്ക് വീണു. ​തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് റഫീക്കിന് ദാരുണാന്ത്യം സംഭവിച്ചത്. മൃതദേഹം ഇപ്പോൾ നെയ്യാർ മെഡിസിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടമുണ്ടാക്കിയ കാറിനകത്ത് നിന്നും മദ്യ കുപ്പികൾ കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios