ലോറിയുടെ ഡീസൽ ടാങ്കിലേക്ക് കാർ ഇടിച്ച് കയറുകയായിരുന്നു. നാല് പേരാണ് കാറിലുണ്ടായിരുന്നത്. കാറിലേക്ക് തീ പടരാൻ തുടങ്ങിയപ്പോൾ തന്നെ നാട്ടുകാരെത്തി യാത്രക്കാരെ പുറത്തിറക്കി.

ആലപ്പുഴ: അരൂരിൽ ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു. ചന്തിരൂർ ഭാഗത്ത് ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം നടന്നത്. എറണാകുളം ഭാഗത്ത് നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്. സംഭവം നടന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള വർക്ക് ഷോപ്പിൽ നിന്ന് മിനി ലോറി റോഡിലേക്ക് ഇറങ്ങവെയാണ് അപകടം. 

ലോറിയുടെ ഡീസൽ ടാങ്കിലേക്ക് കാർ ഇടിച്ച് കയറുകയായിരുന്നു. നാല് പേരാണ് കാറിലുണ്ടായിരുന്നത്. കാറിലേക്ക് തീ പടരാൻ തുടങ്ങിയപ്പോൾ തന്നെ നാട്ടുകാരെത്തി യാത്രക്കാരെ പുറത്തിറക്കി. ഈ സമയം രണ്ട് പേർക്ക് ബോധമുണ്ടായിരുന്നില്ല. ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ച് തീ അണയ്ക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നാലെ ഫയർഫോഴ്സ് എത്തി തീ അണക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ഒരു സ്ത്രീയടക്കം മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എംഡിഎംഎയുമായി കുപ്രസിദ്ധ ഗുണ്ടയും പെൺസുഹൃത്തും അറസ്റ്റിൽ

കായംകുളം: ലഹരിമരുന്നായ എംഡിഎംഎയുമായി കുപ്രസിദ്ധ ഗുണ്ടയും പെൺസുഹൃത്തും അറസ്റ്റിൽ. കായംകുളത്ത് നിന്നാണ് ഇരുവരും അറസ്റ്റിലായത്. നിരവധി കേസുകളിൽ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ കലംഅനി എന്ന് വിളിക്കുന്ന മുഹമ്മദ് കുഞ്ഞ് (31), ഇയാളുടെ പെൺ സുഹൃത്തായ ഷംന (30) എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവരിൽനിന്ന് 3.01 ഗ്രാം എംഡിഎംഎയാണ് പിടികൂടി. കഴിഞ്ഞ ദിവസം ഉച്ചക്ക് 2.45 മണിയോടെ കൃഷപുരം മേനാത്തേരി ക്ഷേത്രത്തിന് സമീപത്തുനിന്നാണ് ഇവർ പിടിയിലായത്.

ഇരുവരുടെയും വസ്ത്രത്തിലും കാറിലും ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. ഇരുവരും മയക്കുമരുന്ന് വിതരണം നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നിരീക്ഷണത്തിലായിരുന്നു. സംസ്ഥാനത്ത് പൊലീസ് ലഹരിവിരുദ്ധ വേട്ട ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസ കണ്ണൂരിലെ മമ്പറം മൈലുള്ളിമെട്ടയിൽ എംഡിഎംഎയുമായി യുവാവിനെ എക്സൈസ് പിടികൂടിയിരുന്നു. 

കൂടുതല്‍ വായനയ്ക്ക്:  വഴിയാത്രക്കാരന്‍റെ മരണം; ബസ് ഡ്രൈവര്‍ രക്ഷപ്പെട്ട വാഹനത്തിന്‍റെ നമ്പര്‍ മന്ത്രിയുടെ ഔദ്ധ്യോഗിക വാഹനത്തിന്‍റേത്