അമിത വേഗതയിലെത്തിയ കാറാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. കാർ ഡ്രൈവറായ എറണാകുളം തമ്മനം സ്വദേശി ഷമീറിനെ (34) പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊച്ചി: എറണാകുളം ലോ കോളേജിന് മുൻപിൽ വാനും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. വാനിലെ ഡ്രൈവറായ വടുതല സ്വദേശി ജോണിയാണ് മരിച്ചത്. അമിത വേഗതയിൽ എത്തിയ കാറാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. കാർ ഡ്രൈവറായ എറണാകുളം തമ്മനം സ്വദേശി ഷമീറിനെ (34) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സമീപത്തുണ്ടായിരുന്ന കോപ്പറേഷനിലെ ശുചീകരണ തൊഴിലാളികളാണ് ആദ്യം എത്തിയത്. വാൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. 

Also Read: കണ്ണീരായി പനയമ്പാടം; അപകട കാരണം മറ്റൊരു ലോറി ഇടിച്ചതെന്ന് ഡ്രൈവർ, ലോറി ജീവനക്കാരുടെ വിശദമൊഴി ഇന്നെടുക്കും

Also Read: എന്നും ഒന്നിച്ചായിരുന്ന കൂട്ടുകാർ, രക്ഷപ്പെട്ടത് ഒരാൾ മാത്രം; അപകടം ഇർഷാനയുടെ അമ്മയുടെ മുന്നിൽ വെച്ചെന്ന് അജ്ന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം