ഓട്ടോയോടിച്ച ശിവകുമാര്‍ ആണ് മരിച്ചത്. സുഹൃത്തിനൊപ്പം കെട്ടിടനിര്‍മാണ ജോലിക്ക് പോകുകയായിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് അപകടത്തില്‍പ്പെട്ട ഓട്ടോയ്ക്ക് തീപിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു. അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാര്‍ക്കും പരിക്കേറ്റു. പത്തൊമ്പതുകാരനാണ് കാര്‍ ഓടിച്ചത്. അപകട്ടില്‍ പരിക്കേറ്റ നാല് പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

പട്ടം സെന്‍റ് മേരീസ് സ്കൂളിന് സമീപത്ത് പുലര്‍ച്ചെ മൂന്നേകാലോടെയാണ് അപകടം ഉണ്ടായത്. കേശവദാസപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോയ്ക്ക് പുറകില്‍ അതിവേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോ മറിഞ്ഞു. പെട്ടന്ന് തന്നെ തീപിടിച്ചു. ഓട്ടോയോടിച്ച ശിവകുമാര്‍ ആണ് മരിച്ചത്. സുഹൃത്തിനൊപ്പം കെട്ടിടനിര്‍മാണ ജോലിക്ക് പോകുകയായിരുന്നു. ഓട്ടോയില്‍ പണിയായുധങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന ഇന്ധനമാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം