ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് പുക ഉയരുന്നത് കണ്ടപ്പോൾ ഓടിച്ചയാൾ ഇറങ്ങിയോടി. തലനാരിഴയ്ക്കാണ് കാറിലുണ്ടായിരുന്ന കുടുംബം രക്ഷപ്പെട്ടത്.

കോഴിക്കോട്: കോഴിക്കോട് വടകര ആയഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അപകടത്തില്‍ ആർക്കും പരിക്കില്ല. കാറിൽ നിന്ന് പുക ഉയരുന്നതോടെ കാർ ഓടിച്ചയാൾ ഇറങ്ങിയോടുകയായിരുന്നു. തലനാരിഴയ്ക്കാണ് കാറിലുണ്ടായിരുന്ന കുടുംബം രക്ഷപ്പെട്ടത്. ആയഞ്ചേരി ടൗണിൽ രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. 

Add Asianetnews as a Preferred SourcegooglePreferred

വടകരയിൽ നിന്ന് ഫയർഫോഴ്സെത്തി തീയണച്ചെങ്കിലും കാർ കത്തി നശിച്ചിരുന്നു. KL.14. D 4833 റിനോൾഡ് ക്വിഡ് കാറിനാണ് തീ പിടിച്ചത്. മേമുണ്ടയിൽ നിന്നും കടമേരിയിലേക്ക് വിവാഹത്തിൽ പങ്കെടുക്കാൻ പോയ കുടുംബം സഞ്ചരിച്ച കാറിനാണ് തീ പിടിച്ചത്. അസ്വാഭാവികത തോന്നിയപ്പോൾ കാർ നിർത്തുകയും പുക ഉയർന്നതിന് പിന്നാലെ തീപിടരുകയുമായിരുന്നു. മേമുണ്ട സ്വദേശി രാജേന്ദ്രനും കുടുംബവുമാണ് കാറിൽ ഉണ്ടായിരുന്നത്. മകൻ അശ്വിൻ രാജാണ് കാർ ഓടിച്ചിരുന്നത്.
ആലപ്പുഴയിൽ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ, കഴുത്തിൽ മുറിവേറ്റ പാടുകള്‍; ഭര്‍ത്താവ് ഒളിവില്‍

https://www.youtube.com/watch?v=Ko18SgceYX8