കുന്നംകുളം-തൃശ്ശൂർ റോഡിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു.  ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.  കുന്നംകുളം- തൃശ്ശൂർ റോഡിൽ വാട്ടർ  അതോറിറ്റിക്ക് സമീപം കുന്നംകുളം ഭാഗത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് പോbgകയായിരുന്ന കാറിനാണ് തീപിടിച്ചത്. 

തൃശ്ശൂർ: കുന്നംകുളം-തൃശ്ശൂർ റോഡിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. കുന്നംകുളം- തൃശ്ശൂർ റോഡിൽ വാട്ടർ അതോറിറ്റിക്ക് സമീപം കുന്നംകുളം ഭാഗത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് പോbgകയായിരുന്ന കാറിനാണ് തീപിടിച്ചത്. 

വാഹനം ഓടിക്കൊണ്ടിരിക്കെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് വാഹനത്തിലുണ്ടായിരുന്നവർ വാഹനം നിർത്തി. കാറിന് തീ കത്തിപ്പടരുന്നതിനിടെ അതിവേഗമെത്തിയ കുന്നംകുളം ആഗ്നി രക്ഷാസേന തീയണച്ചു. മുൻഭാഗത്തു നിന്നുണ്ടായ തീപിടുത്തത്തിൽ ഭൂരിഭാഗവും കത്തിയമർന്നു.

അഗ്നി രക്ഷാ ഉദ്യോഗസ്ഥരായ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ജയകുമാർ, അനിൽകുമാർ, ദിലീപ് കുമാർ, ബെന്നി മാത്യു, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരായ ശരത്ത്, അമൽ, ശരത് സ്റ്റാലിൻ, ഗോഡ്സൺ, സനിൽ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

കഴിഞ്ഞ മാസം തലസ്ഥാനത്ത് കല്ലമ്പലം ജംഗ്ഷനിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചിരുന്നു. കല്ലമ്പലം വെട്ടിയറ സ്വദേശിനി ജസീനയുടെ ആൾട്ടോ കാറിനാണ് തീപിടിച്ചത്. തീ പടർന്നു പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജസീനയും ഒപ്പം സഞ്ചരിച്ചിരുന്ന അസീസ ബീവിയും ഇറങ്ങിയോടിയതോടെ വലിയ ദുരന്തം ഒഴിവാവുകയായിരുന്നു. വർക്കലയിൽ നിന്നും വന്ന കാർ കല്ലമ്പലം ദേശീയപാതയിലേക്ക് കയറിയുന്നതിനിടെയാണ് തീ പടർന്നു പിടിക്കുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. കാറിന്റെ എൻജിൻ ഭാഗം പൂർണമായും കത്തി നശിച്ചു. കല്ലമ്പലം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു. '

read more ഇനിയും മൃതദേഹങ്ങളുണ്ടോ? ഇലന്തൂരിലെ വീട്ടുവളപ്പിൽ നാളെ ജെസിബി ഉപയോഗിച്ച് പരിശോധന

ഇതിന് മുമ്പ് എറണാകുളത്തും കോട്ടയത്തും സമാനമായ രീതിയിൽ കാറുകൾക്ക് തീപിടിച്ചിരുന്നു. ചക്കരപ്പറമ്പിൽ നാല് പേരടങ്ങുന്ന കുടുംബം സഞ്ചരിച്ച ഓൾട്ടോ കാറിനാണ് തീപിടിച്ചത്. നാല് പേരും തീ പടർന്നത്തോടെ ഇറങ്ങിയോടിയതോടെയാണ് വലിയ അപകടമൊഴിവായത്.

ഓൾട്ടോ കാറിന്റെ എഞ്ചിനിൽ നിന്നും ചെറിയ രീതിയിൽ ഇന്ധന ചോർച്ചയുണ്ടാകുകയും പിന്നാലെ തീപടരുകയുമായിരുന്നു. വളരെ പെട്ടന്ന് തന്നെ കാർ പൂർണമായും കത്തി സ്ഥിതിയാണ് അന്നുണ്ടായത്.