ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

കോട്ടയം: എംസി റോഡിൽ കോട്ടയം മണിപ്പുഴയിൽ റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം. കാര്‍ യാത്രികനായ പെരുമ്പാവൂർ സ്വദേശി ഉണ്ണികൃഷ്ണൻ ( 32 )മരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. എങ്ങനെയാണ് ദാരുണമായ അപകടമുണ്ടായത് എന്നത് വ്യക്തമായിട്ടില്ല. 

കണ്ണൂരില്‍ നിയന്ത്രണം വിട്ട സ്കൂട്ടര്‍ കെഎസ്ആര്‍ടിസി ബസിന്‍റെ അടിയില്‍പ്പെട്ട് യുവാവ് മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ നിയന്ത്രണം വിട്ട സ്കൂട്ടര്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. കണ്ണൂര്‍ മാച്ചേരിയില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം. സ്കൂട്ടര്‍ യാത്രികനായ ഏച്ചൂര്‍ സ്വദേശി പി സജാതാണ് മരിച്ചത്. 

സ്കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡിലൂടെ പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്‍റെ അടിയില്‍പ്പെടുകയായിരുന്നു. സ്കൂട്ടര്‍ ഇടിച്ച് രാവിലെ നടക്കാൻ ഇറങ്ങിയ സ്ത്രീക്കും പരിക്കേറ്റു.

Also Read:- മൂന്നാറില്‍ വീണ്ടും 'പടയപ്പ'; വഴിയോരക്കട പാടെ തകര്‍ത്തു, ഭക്ഷണസാധനങ്ങള്‍ കഴിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo