നിയന്ത്രണം വിട്ട കാർ റോഡിന് സമീപത്തെ വീട്ടിലെ കിണറിലേക്ക് മറിഞ്ഞു, ഡ്രൈവർക്ക് തലനാരിഴയ്ക്ക് രക്ഷ
കാറിനുള്ളിൽ കുടുങ്ങിയ രാധാകൃഷ്ണനെ വെള്ളിമാടുകുന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷപ്പെടുത്തിയത്.
കോഴിക്കോട് : ചേവായൂർ നെയ്ത് കുളങ്ങരയിൽ നിയന്ത്രണം വിട്ട കാർ റോഡിന് സമീത്തെ വീട്ടിലെ കിണറിലേക്ക് മറിഞ്ഞ് അപകടം. ചേവായൂർ എ കെ വി കെ റോഡിൽ രാധാകൃഷ്ണൻ ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി 9.30 തോടെയാണ് അപകടമുണ്ടായത്. കാറിനുള്ളിൽ കുടുങ്ങിയ രാധാകൃഷ്ണനെ വെള്ളിമാടുകുന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷപ്പെടുത്തിയത്. മതിലിൽ ഇടിച്ച് തലകീഴായി മറിഞ്ഞാണ് കാർ കിണറ്റിലേക്ക് വീണത്. അപകടം നടന്ന വീടിന് സമീപത്ത് ഒരു കുത്തനെ കയറ്റമുണ്ട്. ഈ വഴിയാണ് കാറെത്തിയത്. കുതിച്ചെത്തിയ കാർ സമീപത്തെ വീടിന്റെ ഗേറ്റ് തകർത്ത് കിണറ്റിലേക്ക് വീഴുകയായിരുന്നു. കിണറിന് ഇരുമ്പിന്റെ നെറ്റ് വെച്ചിരുന്നതിനാലാണ് വലിയ അപകടമൊഴിവായത്.
ലോഡ്ജ് ജീവനക്കാരിയുടെ പുതിയ വെളിപ്പെടുത്തൽ സിബിഐ പരിശോധിക്കുമെന്ന് പ്രതീക്ഷ: ജസ്നയുടെ പിതാവ്