കൂട്ടുപുഴ ചെക്ക് പോസ്റ്റിലെ വാഹന പരിശോധനയ്ക്കിടെയാണ് പണം കണ്ടെത്തിയത്. തുടർന്ന് വാഹനം ഓടിച്ചിരുന്ന ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

കണ്ണൂർ: കണ്ണൂർ കൂട്ടുപുഴയിൽ പരിശോധനയിൽ കുഴൽപ്പണം പിടികൂടി. കാറിൽ കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപയുമായി കർണാടക സ്വദേശി ബി എസ് രാമചന്ദ്രയാണ് പിടിയിലായത്. കൂട്ടുപുഴ ചെക്ക് പോസ്റ്റിലെ വാഹന പരിശോധനയ്ക്കിടെയാണ് പണം കണ്ടെത്തിയത്. തുടർന്ന് വാഹനം ഓടിച്ചിരുന്ന ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മതിയായ രേഖകളില്ലാതെ കർണാടകയിൽ നിന്നും കടത്താൻ ശ്രമിച്ച പണമാണ് പൊലീസ് കണ്ടെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. 

അളവിൽ കൂടുതൽ എച്ച്.എം വലകൾ, കണവയെ പിടിക്കാൻ അനധികൃത കൃത്രിമ പാര്; 8 വള്ളങ്ങൾ പിടികൂടി, 4.37 ലക്ഷം പിഴ ചുമത്തി

https://www.youtube.com/watch?v=Ko18SgceYX8