കായംകുളം: സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ കത്തി നശിച്ചു. അപകടത്തില്‍ ആളപായമില്ല. ദേശീയപാതയിൽ എംഎസ്എം കോളേജിന് സമീപം ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ സ്റ്റാർട്ട്‌ ചെയ്യുമ്പോൾ എൻജിൻ ഭാഗത്ത്‌ നിന്നും പുക ഉയരുകയും തുടർന്ന് ആളി കത്തുകയുമായിരുന്നു. എംഎസ്എം കോളേജിന് സമീപം മുട്ടക്കൽ ഷിബുവിന്റെ ഉടമസ്ഥതയിലുള്ള മാരുതി 800 കാറാണ് കത്തിയത്. ഉടൻ തന്നെ നാട്ടുകാരും   ഫയർഫോഴ്‌സ് എത്തി തീ അണക്കുകയായിരുന്നു. കാറിന്റെ എൻജിൻ ഭാഗം പൂർണമായും കത്തിനശിച്ചു.