പരിക്കേറ്റ മൂന്ന് പേരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. 

ആലപ്പുഴ: എടത്വയിൽ തിരുനാളിൽ പങ്കെടുത്തുകൊണ്ടിരുന്ന ആളുകളുടെ ഇടയിലേയ്ക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി അപകടം. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. എടത്വാ സെൻ്റ് ജോർജ്ജ് ഫൊറോന പള്ളി തിരുനാളിനിടെ തലവടി പഞ്ചായത്ത് ജംഗ്ഷനിൽ വെച്ചാണ് സംഭവം. തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുസ്വരൂപം സ്വീകരിക്കാനായി നിന്ന വിശ്വാസികൾക്ക് ഇടയിലേയ്ക്കാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറിയത്. പരിക്കേറ്റ മൂന്ന് പേരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. 

Pahalgam Terror Attack | Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ്