ഏഴര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തലെന്ന് ഉദ്യോഗസ്ഥര്‍

കോഴിക്കോട്: കാറിടിച്ച് കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മര്‍ തകര്‍ന്നു. കോഴിക്കോട് മേപ്പയ്യൂരിലാണ് അപകടമുണ്ടായത്. നെല്ല്യാടി ഭാഗത്തുനിന്ന് മേപ്പയ്യൂര്‍ ടൗണിലേക്ക് വരികയായിരുന്ന സ്വകാര്യ കാറാണ് അപകടത്തില്‍പ്പെട്ടത്. ഏഴര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മറും തറയും തകര്‍ന്ന നിലയിലാണ്. അപകടത്തെ തുടര്‍ന്ന് മേപ്പയ്യൂര്‍ ടൗണില്‍ വൈദ്യുതി മുടങ്ങി. സബ് എഞ്ചിനിയര്‍ സിജുവിന്റെ നേതൃത്വത്തില്‍ ജീവനക്കാരും കരാര്‍ ജീവനക്കാരും ചേര്‍ന്ന് ഏറെ നേരം നീണ്ട ശ്രമത്തിനൊടുവില്‍ വൈദ്യുതി പുനസ്ഥാപിച്ചു. തകര്‍ന്ന ട്രാന്‍സ്‌ഫോര്‍മര്‍ ഉടന്‍ തന്നെ മാറ്റി സ്ഥാപിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം