കേച്ചേരിയിൽ ബൈക്കിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കുടുംബം സഞ്ചരിച്ച കാർ മൂന്നംഗ സംഘം അടിച്ചുതകർത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മുബാറക്കിന്റെ കാറിന്റെ ചില്ലുകളും ബമ്പറും തകർത്ത സംഭവത്തിൽ മൂന്ന് പേരെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.

കേച്ചേരി: ബൈക്കിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച്‌ കേച്ചേരിയിൽ കുടുംബം സഞ്ചരിച്ച കാർ അടിച്ചു തകർത്തു. കേച്ചേരി ഊക്കയിൽ വീട്ടിൽ 42 വയസ്സുള്ള മുബാറക്കിന്റെ കാറാണ് മൂന്ന് അംഗ സംഘം അടിച്ചുതകർത്തത്. ഇന്ന് രാവിലെ 11:30യുടെയായിരുന്നു സംഭവം. കേച്ചേരി റെനിൽ റോഡിൽ വച്ച് കേച്ചേരി സ്വദേശിയും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ മുബാറക്ക് കുടുംബമായി സഞ്ചരിച്ചിരുന്ന കാറിന്റെ മുൻവശത്തെയും ഇടതുവശത്തെയും ഗ്ലാസ് ബൈക്കിൽ എത്തിയ സംഘം അടിച്ചു തകർക്കുകയായിരുന്നു. ബൈക്കിന് സൈഡ് കൊടുത്തില്ലെന്നു ആരോപിച്ചു കൊണ്ടാണ് ചില്ലുകൾ കല്ല് ഉപയോഗിച്ച് അടിച്ചുപൊളിച്ചത്. കാറിന്റെ മുൻവശത്തെ ബമ്പറിനും കേടുപാടുകൾ വരുത്തിയിട്ടുണ്ട്. സംഭവത്തിൽ മൂന്ന് പേരെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred