ഇടുക്കി: കഞ്ചാവ് കടത്തിയതിന് നിയമ വിദ്യാർത്ഥി ഉൾപ്പെടെ മൂന്നു പേർക്കെതിരെ കേസ്. ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പക്ടറും സംഘവും അടിമാലി, പൊളിഞ്ഞ പാലം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ചാറ്റുപാറ സ്വദേശി ഷാർവിൻ(25), വെള്ളത്തൂവ്വൽ സ്വദേശി മനുമണി (27), മുത്താരംകുന്ന് സ്വദേശി സനിൽ (31) എന്നിവര്‍ക്കെതിരെയാണ് നാല് കിലോഗ്രാം കഞ്ചാവ് കടത്തിയതിന് കേസെടുത്തത്.

അർദ്ധരാത്രിയിൽ കഞ്ചാവ് കടത്ത് സംബന്ധിച്ച് രഹസ്യവിവരം കിട്ടിയതുപ്രകാരമാണ് രാത്രി 12 മണിയോടെ എക്സൈസ് റെയ്ഡ് നടത്തിയത്. ഷാർവിൻ ഒന്നാം വർഷ നിയമ വിദ്യാർത്ഥിയാണ്. ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്. പ്രതികളായ സനിലും മനുമണിയും ഓടി രക്ഷപ്പെട്ടു. പ്രതികൾ മുമ്പും കഞ്ചാവ് കേസുകളിൽ പ്രതികളാണ്. മനു അടിമാലി എക്സൈസ് സ്ക്വാഡിലെ ഒന്നര കിലോ കഞ്ചാവ് കേസിലേയും മറ്റ് കിമിനൽ കേസിലെയും പ്രതിയാണ്.

സനിൽ മാഹിയില്‍ നിന്ന് മദ്യം കടത്തിയ കേസിൽ പ്രതിയാണ്. എക്സൈസ് സർക്കിൾ ഇൻസ്പക്ടർ ടി എൻ സുധീർ, എക്സൈസ് ഇൻസ്പക്ടർ സുനിൽ ആന്റോ , പ്രിവന്റീവ് ആഫീസർ മാരായ സജിമോൻ, സുനിൽകുമാർ, വിശ്വനാഥൻ, സി ഇ ഒ മാരായ ജലീൽ, സിജുമോൻ, അനൂപ് തോമസ്, രഞ്ജിത്ത്, ഡ്രൈവർ അഗസ്റ്റിൻ തോമസ് എന്നിവർ അടങ്ങിയ ടീമാണ് കേസെടുത്തത്.