കോയമ്പത്തൂരിലെ കോളേജ് വിദ്യാർത്ഥികളായ നന്ദകുമാർ, അഗതിയൻ എന്നിവരാണ് കള്ളുഷാപ്പിലെത്തിയത്. പാലക്കാട് എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ കള്ളുഷാപ്പ് പരിശോധനയിലാണ് കേസെടുത്തത്.
പാലക്കാട്: വാളയാറിൽ നിയമം ലംഘിച്ച് 23 വയസ്സിന് താഴെയുള്ള യുവാക്കൾക്ക് കള്ള് വിറ്റ കള്ള് ഷാപ്പ് ലൈസൻസികൾക്കും സെയിൽസ് മാൻ കൃഷ്ണ കുമാറിനെതിരെയും കേസ്. വാളയാറിലെ വട്ടപ്പാറ കള്ളുഷാപ്പിലെ ജീവനക്കാരനും വിദ്യാർഥികൾക്ക് എതിരെയുമാണ് കേസ് എടുത്തിട്ടുള്ളത്. കള്ളു കുടിക്കാനെത്തിയ 2 വിദ്യാർത്ഥികൾക്കെതിരെയെും സെയിൽസ്മാനെതിയെയും ആണ് കേസ് എടുത്തത്. കോയമ്പത്തൂരിലെ കോളേജ് വിദ്യാർത്ഥികളായ നന്ദകുമാർ , അഗതിയൻ എന്നിവരാണ് കള്ളുഷാപ്പിലെത്തി കിട്ച്ചത്. പാലക്കാട് എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ കള്ളുഷാപ്പ് പരിശോധനയിലാണ് ഇവർക്കെതിരെ കേസെടുത്തത്.
അതേസമയം കഴിഞ്ഞ ദിവസം കോട്ടയത്ത് നിന്ന് പുറത്ത് വന്ന മറ്റൊരു വാർത്ത മുണ്ടക്കയം പാലൂർക്കാവിൽ മദ്യം വാങ്ങിയ പണം വീതം വയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ മധ്യവയസ്കനെ കൊലപ്പെടുത്തിയ പ്രതി പിടിയിലായി എന്നതാണ്.യ പാലൂർക്കാവ് സ്വദേശി കുഞ്ഞുമോനെ കൊലപ്പെടുത്തിയ കേസിൽ കറുകച്ചാൽ മാന്തുരിത്തി വെട്ടിക്കാവുങ്കൽ സഞ്ജുവിനെയാണ് അറസ്റ്റ് ചെയ്തത്. പെരുവന്താനം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട കുഞ്ഞുമോനും സഞ്ജുവും മറ്റൊരാളും തിരുവോണത്തലേന്ന് ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ആയിരുന്നു കൊലപാതകം നടന്നത്. കൂടെയുണ്ടായിരുന്ന ആൾ പോയപ്പോൾ പാലൂർക്കാവിലെ തോട്ടുപുറമ്പോക്കിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായതാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ കുഞ്ഞുമോനെ പ്രതിയായ സഞ്ജു മർദ്ദിക്കുകയും ശക്തമായ ഒഴുക്കുണ്ടായിരുന്ന തോട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടു വന്നിട്ട് മരണം ഉറപ്പാക്കുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തിയത്. കൊലപാതക ശേഷം അയൽ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന സഞ്ജുവിനെ പെരുവന്താനം എസ് എച്ച് ഒ, ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്. അറസ്റ്റിലായ സഞ്ജുവിനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇതിന് ശേഷം ഇയാളെ പീരുമേട് കോടതിയിൽ ഹാജരാക്കി.
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു, എച്ച്ഐവി ബാധിതർക്ക് ആശ്വാസം, പെൻഷന് 11 കോടി അനുവദിച്ച് ആരോഗ്യവകുപ്പ്
