അഷ്ഫാക്ക് അഹമ്മദ് എന്ന ഫേസ്‌ബുക്ക് ഐഡിയില്‍ നിന്നാണ് കെ കെ ശൈലജയെ അശ്ലീല രൂപത്തിൽ ചിത്രീകരിച്ച് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്

കോഴിക്കോട്: ആരോഗ്യമന്ത്രി കെ കെ ശൈലജയെ അശ്ലീല രൂപത്തിൽ ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരണം നടത്തിയതിനെതിരെ കേസ്. മുക്കം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഡിവൈഎഫ്ഐ മുക്കം മേഖലാ കമ്മിറ്റി നൽകിയ പരാതിയിലാണ് നടപടി.

Read more: പാലക്കാട് പൊലീസുകാരന് കൊവിഡ്; രോഗബാധയേറ്റത് തടവുകാര്‍ക്കുള്ള നിരീക്ഷണ കേന്ദ്രത്തിൽ നിന്നെന്ന് നിഗമനം

അഷ്ഫാക്ക് അഹമ്മദ് എന്ന ഫേസ്‌ബുക്ക് ഐഡിയില്‍ നിന്നാണ് കെ കെ ശൈലജയെ അശ്ലീല രൂപത്തിൽ ചിത്രീകരിച്ച് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഗ്രൂപ്പ് അഡ്മിൻമാരാരും ഇത് നീക്കം ചെയ്യാനും തയ്യാറായില്ല. സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയർന്നുവരുന്നുണ്ട്. 

Read more: ഗോത്ര വിഭാഗങ്ങൾക്ക് തനത് ഭാഷയിൽ ഓൺലൈൻ ക്ലാസുകൾ; വീഡിയോ ചിത്രീകരണം തുടങ്ങി