Asianet News MalayalamAsianet News Malayalam

ഉടൻ കോളേജിൽ ചേരണം, സര്‍ട്ടിഫിക്കറ്റ് പോയി, ഇന്ന് വനയാട്ടിലെത്തിയ മന്ത്രിയോട് നബീൽ, നാളെ നൽകുമെന്ന് അറിയിപ്പ്

ഉടനടി സർട്ടിഫിക്കറ്റുകൾ നൽകാൻ മന്ത്രിയുടെ നിർദേശം, ഒടുവിൽ നാളെ ( ഓഗസ്റ്റ് 7)ന് നബീലിന് വയനാട്ടിൽ സർട്ടിഫിക്കറ്റുകൾ കൈമാറും.

Certificate in one day for student who lost certificate in wayanad landslide
Author
First Published Aug 6, 2024, 8:28 PM IST | Last Updated Aug 6, 2024, 8:28 PM IST

കൽപ്പറ്റ: ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ അടിയന്തരമായി ആവശ്യമുണ്ടെന്ന് വയനാട് സന്ദർശിച്ച മന്ത്രി വി ശിവൻകുട്ടിയോട് മുഹമ്മദ് നബീലിന്റെ ആവശ്യം. ഉടനടി സർട്ടിഫിക്കറ്റുകൾ നൽകാൻ മന്ത്രിയുടെ നിർദേശം, ഒടുവിൽ നാളെ ( ഓഗസ്റ്റ് 7)ന് നബീലിന് വയനാട്ടിൽ സർട്ടിഫിക്കറ്റുകൾ കൈമാറും.

വയനാട് വെള്ളാർമ്മല ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്നും 2018 - ൽ SSLC പാസായ മുഹമ്മദ് നബീൽ എം എന്ന വിദ്യാർത്ഥിയുടെ സർട്ടിഫിക്കറ്റുകൾ എല്ലാം ഉരുൾപ്പൊട്ടലിൽ നഷ്ടപ്പെട്ടിരുന്നു. എന്നാൽ ജാമിയ മിലിയ ഇസ്ലാമിയ കോളേജിൽ പ്രവേശനം ലഭിച്ച തനിക്ക് സർട്ടിഫിക്കറ്റുകൾ അടിയന്തിരമായി ലഭ്യമാക്കണമെന്ന് ഇന്ന് വയനാട്ടിൽ എത്തിയ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയോട് നബീൽ അഭ്യർത്ഥിക്കുകയായിരുന്നു.

മന്ത്രി ഉടൻ തന്നെ അപേക്ഷ നടപടിക്കായി പരീക്ഷാഭവനിലേക്ക് അയച്ചു നൽകുകയും പരീക്ഷാഭവനിൽ നിന്ന് നടപടികൾ പൂർത്തിയാക്കി പുതിയ സർട്ടിഫിക്കറ്റുമായി ഉദ്യോഗസ്ഥൻ ഇന്നുതന്നെ വയനാട്ടിലേക്ക് പുറപ്പെടുകയും ചെയ്തു. നാളെ(ഓഗസ്റ്റ് 7)  തന്നെ വെള്ളാർമല ഹൈസ്കൂൾ പ്രഥമാധ്യാപകൻ മുഖേന കുട്ടിക്ക് സർട്ടിഫിക്കറ്റ് നേരിട്ട്‌ നൽകുമെന്ന് പരീക്ഷാഭവൻ അറിയിച്ചു.

കെഎസ്എഫ്ഇക്ക് ലാപ്ടോപ്പ് വാങ്ങാൻ പണം കൊടുത്തു എന്നുവരെ പ്രചാരണം; ദുരിതാശ്വാസനിധിയിൽ വിശദീകരിച്ച് മുഖ്യമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios