പുതുമോടിയില്‍ കോഴിക്കോട്ടെ സി എച്ച് മേല്‍പ്പാലം, ഇന്ന് തുറക്കും, ഗതാഗതക്കുരുക്കിന് പരിഹാരം
കോഴിക്കോട് നഗരത്തിലെ ഏറ്റവും പഴക്കമേറിയ മേൽപ്പാലം. ബീച്ച്, ജനറൽ ആശുപത്രി, കോടതി എന്നിങ്ങനെ ആശ്രയിക്കുന്നവരേറെ ഉള്ളതുകൊണ്ട് എപ്പോഴും തിരക്കുള്ള പാലം.

കോഴിക്കോട്: നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അടച്ച കോഴിക്കോട് സി എച്ച് മേല്‍പ്പാലം ഇന്ന് തുറക്കും. നഗരത്തിലെ ഗതാഗത കുരുക്കിന് ഇതോടെ ഒരു പരിധി വരെ പരിഹാരമാവും.
കോഴിക്കോട് നഗരത്തിലെ ഏറ്റവും പഴക്കമേറിയ മേൽപ്പാലം. ബീച്ച്, ജനറൽ ആശുപത്രി, കോടതി എന്നിങ്ങനെ ആശ്രയിക്കുന്നവരേറെ ഉള്ളതുകൊണ്ട് എപ്പോഴും തിരക്കുള്ള പാലം. ജൂൺ 13 ന് അറ്റകുറ്റപ്പണികൾക്കായി അടച്ചതോടെ നഗരത്തിലെത്തുന്നവർ ഏറെ ബുദ്ധിമുട്ടിയിരുന്നു. അത്യാവശ്യക്കാർക്ക് ചുറ്റിക്കറങ്ങി പോകണമെന്നതു കൊണ്ട് പാലം അടച്ചതോടെ ഗതാഗതകുരുക്കും കൂടി. എല്ലാത്തിനും പരിഹാരമായാണ് മിനുക്കുപണി കഴിഞ്ഞ പാലം മന്ത്രി മുഹമ്മദ് റിയാസ് എത്തി തുറക്കുന്നത്.
പ്രധാനമായും ബീച്ച് റോഡും ഗാന്ധി റോഡ് മേൽപ്പാലവും വഴിയായിരുന്നു ഇതുവരെയുള്ള ഗതാഗത നിയന്ത്രണം. ഓണക്കാലത്ത് ഒരു വശത്തേക്ക് ഗതാഗതത്തിന് അനുമതി കൊടുത്തതോടെ പ്രതിസന്ധിയിലായത് ഓട്ടോക്കാരാണ്. പോകാൻ 30 രൂപ മീറ്റർ ചാർജും ആളില്ലാതെ മടങ്ങാൻ 50 രൂപയുടെ ഓട്ടവും.
4.17 കോടി രൂപയുടെ നവീകരണ പ്രവർത്തനമാണ് മേൽപ്പാലത്തിൽ പൂർത്തിയാക്കിയത്. സി എച്ച് റോഡ് തുറക്കുന്നതിന് പിന്നാലെ പുഷ്പ ജംഗ്ഷനിലെ എകെജി മേല്‍പ്പാലവും ഇതേ മട്ടിൽ അറ്റകുറ്റ പണിക്കായി അടുത്ത മാസം അടയ്ക്കും. സിഎച്ച് പാലം നവീകരിച്ച അതേ കമ്പനിക്ക് തന്നെയാണ് ഈ മേല്‍പ്പാലത്തിന്‍റെയും ചുമതല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം