കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വീണ്ടും മോഷണം പെരുകുന്നു.  നഗരത്തില്‍, തിരുത്തിയാട് വച്ച് ബൈക്കിൽ എത്തിയ രണ്ട് പേർ സ്ത്രീയുടെ സ്വർണ്ണ മാല പൊട്ടിച്ച് രക്ഷപ്പെട്ടു. 

തിരുത്തിയാട് സ്വദേശി പുഷ്പവല്ലിയുടെ അഞ്ചര പവൻ സ്വർണ്ണമാല നഷ്ടപ്പെട്ടത്. അഴകൊടി ദേവീക്ഷേത്രത്തിന് സമീപത്തെ ഇടവഴിയിൽ രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം. നടക്കാവ് പൊലീസ് അന്വേഷണം തുടങ്ങി.