Asianet News MalayalamAsianet News Malayalam

ഓണാവധിക്കാലത്ത് അനധികൃത മണ്ണെടുപ്പിനും മണൽ കടത്തിനും നിലം നികത്തലിനും സാധ്യത; തടയാൻ കർശന നടപടികളുമായി അധികൃതർ

എല്ലാ താലൂക്ക് ഓഫീസുകളിലും പകലും രാത്രിയും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറക്കുന്നതിനും പരിശോധനയ്ക്കുള്ള സ്‌ക്വാഡുകൾ രൂപീകരിക്കുന്നതിനും തഹസിൽദാർമാർക്ക് കളക്ടര്‍ നിർദേശം നൽകി

chances for illegal mining transporting and wetland filling during onam holidays arrangements to prevent afe
Author
First Published Aug 24, 2023, 1:52 PM IST

തിരുവനന്തപുരം: ഓണാവധിക്കാലത്ത് അനധികൃത ഘനനവും കടത്തും തണ്ണീര്‍തടങ്ങള്‍ നികത്തലും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടക്കാനുള്ള സാധ്യത കണക്കിലെടുത്ത് നടപടികള്‍. ഓഗസ്റ്റ് 27 മുതൽ 31 വരെ സംസ്ഥാനച്ച് പൊതു അവധി ദിവസങ്ങൾ ആയതിനാൽ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യമുണ്ടാവില്ലെന്ന് കരുതി നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയേക്കുമെന്ന സംശയത്തെ തുടര്‍ന്നാണ് ജില്ലാ കളക്ടറുടെ പ്രത്യേക നിര്‍ദേശം. പകലും രാത്രിയും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ഉള്‍പ്പെടെ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും

അനധികൃതമായി മണ്ണ്, മണൽ, പാറ എന്നിവ ഖനനം ചെയ്യുവാനും കടത്താനും അനധികൃതമായി നിലം, തണ്ണീർത്തടങ്ങൾ നികത്താനും സാധ്യതയുള്ളതിനാൽ കർശന നടപടികൾക്കാണ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് നിർദേശം നൽകിയിരിക്കുന്നത്. എല്ലാ താലൂക്ക് ഓഫീസുകളിലും പകലും രാത്രിയും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറക്കുന്നതിനും പരിശോധനയ്ക്കുള്ള സ്‌ക്വാഡുകൾ രൂപീകരിക്കുന്നതിനും തഹസിൽദാർമാർക്ക് കളക്ടര്‍ നിർദേശം നൽകി. 

17 മുതല്‍ 31 വരെയുള്ള അവധി ദിവസങ്ങളിൽ സ്‌ക്വാഡുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും കൺട്രോൾ റൂമുകളിൽ ലഭിക്കുന്ന പരാതികളിന്മേൽ പരിശോധന നടത്തി നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. ഇതിന് തഹസിൽദാർമാരും റവന്യൂ ഡിവിഷണൽ ഓഫീസർമാരും ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.

Read also: കെ ഫോണിനായി കേബിളിട്ടതിൽ കരാറുകാരുടെ ഗുരുതര വീഴ്ച, കെഎസ്ഇബിയുടെ ഡാറ്റാ അക്വസിഷൻ പദ്ധതി താളം തെറ്റിയെന്ന് സിഎജി


ടോള്‍ കുത്തനെ കൂട്ടി: കെഎസ്ആര്‍ടിസിക്ക് പിന്നാലെ തിരുവല്ലം ടോള്‍ പ്ലാസ ഒഴിവാക്കി യാത്രക്കാരും
തിരുവനന്തപുരം: ടോള്‍ നിരക്ക് കുത്തനെ കൂട്ടിയതോടെ തിരുവല്ലം ടോള്‍ പ്ലാസ ഒഴിവാക്കി യാത്ര മറ്റു വഴികളിലൂടെയാക്കി നാട്ടുകാരും സഞ്ചാരികളും. അഞ്ച് മാസത്തിനിടയില്‍ ഇരട്ടിയോളം തുകയാണ് തിരുവല്ലത്ത് കൂട്ടിയത്. ടോള്‍ നിരക്ക് പ്രതിസന്ധിയുണ്ടാക്കിയതോടെ ഈ വഴിയുള്ള സര്‍വ്വീസുകള്‍ കെഎസ്ആര്‍ടിസി നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. 

ടോള്‍ നിരക്ക് വീണ്ടും വര്‍ധിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ടോള്‍ നിരക്ക് വര്‍ധിപ്പിച്ചത് ഉടന്‍ പിന്‍വലിക്കണമെന്ന് കോവളം എംഎല്‍എ എം വിന്‍സെന്റ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ടോള്‍ തുടങ്ങിയതിനുശേഷം ഏതൊരു മാനദണ്ഡവും ഇല്ലാതെയാണ് ടോള്‍ വര്‍ധനവ് നടത്തുന്നത്. ആദ്യം നിശ്ചയിച്ച നിരക്കില്‍ നിന്നും അഞ്ച് മടങ്ങായാണ് നിരക്ക് വര്‍ധിച്ചതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. തിരുവല്ലം ജംഗ്ഷനിലെ പാലവും സര്‍വീസ് റോഡും ഇനിയും പൂര്‍ത്തിയായിട്ടില്ല. മതിയായ സിഗ്‌നലുകളോ രാത്രികാലങ്ങളില്‍ വെളിച്ചമോ റോഡിലില്ലാത്തത് കാരണം അപകടങ്ങള്‍ പതിവാണ്. അപകടങ്ങള്‍ കുറയ്ക്കുന്നതിനും സുരക്ഷിതമായ യാത്ര ഒരുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കാതെയും  നാഷണല്‍ ഹൈവേ അതോറിറ്റി ക്രമവിരുദ്ധമായി നടത്തുന്ന ടോള്‍ വര്‍ധനവിന് സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. സര്‍ക്കാര്‍ ഇടപെട്ട് ടോള്‍ വര്‍ധനവ് കുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് വിന്‍സെന്റ് പറഞ്ഞു.

Read also:  കഞ്ചാവും ഹാഷിഷ് ഓയിലും കടത്താന്‍ ശ്രമം; യുവാവിന് 14 വര്‍ഷം തടവും ഒന്നര ലക്ഷം പിഴയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios