26 കോടി രൂപയുടെ സോഫ്റ്റ്‌വെയർ സോഴ്സ് കോഡ് 15000 രൂപ അഡ്വാൻസ് മാത്രം നൽകി തട്ടിയെടുത്തുവെന്നാണ് കേസ്
കൊച്ചി: പന്തളം രാജകുടുംബാംഗമാണെന്ന പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ രണ്ടുപേരെ കൊച്ചിയിൽ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. പന്തളം സ്വദേശി സന്തോഷ് കരുണാകരൻ, ഏലൂർ സ്വദേശി ഗോപകുമാർ എന്നിവരാണ് അറസ്റ്റിലായത്. 26 കോടി രൂപയുടെ സോഫ്റ്റ്‌വെയർ സോഴ്സ് കോഡ് 15000 രൂപ അഡ്വാൻസ് മാത്രം നൽകി തട്ടിയെടുത്തുവെന്നാണ് കേസ്. എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
Add Asianetnews as a Preferred Source

