Asianet News MalayalamAsianet News Malayalam

കീരിക്കൂട്ടത്തിന്‍റെ ആക്രമണം; രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങള്‍ ചത്തു, സംഭവം ആലപ്പുഴയില്‍

കീരിക്കൂട്ടത്തിന്റെ ആക്രമണം കാരണമാണ് കോഴിക്കുഞ്ഞുങ്ങള്‍ ചത്തതെന്ന് കർഷകൻ പറഞ്ഞു.

chicken dies in Alappuzha farm
Author
First Published Sep 24, 2022, 1:33 PM IST

ആലപ്പുഴ: കഞ്ഞിക്കുഴിയിൽ  2000ത്തോളം കോഴിക്കുഞ്ഞങ്ങൾ ചത്തനിലയിൽ. ചേര്‍ത്തലയിലെ കർഷകനായ കഞ്ഞിക്കുഴി സ്വദേശി സുനില്‍കുമാറിന്‍റെ ഫാമിലാണ് സംഭവം. കീരിക്കൂട്ടത്തിന്റെ ആക്രമണം കാരണമാണ് കോഴിക്കുഞ്ഞുങ്ങള്‍ ചത്തതെന്ന് കർഷകൻ പറഞ്ഞു. എന്നാല്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഇന്ന് രാവിലെയാണ് കോഴിക്കുഞ്ഞുങ്ങളെ ചത്തനിലയില്‍ കാണുന്നത്. കോഴിക്കുഞ്ഞുങ്ങള്‍ക്ക് അസുഖമൊന്നും ഉണ്ടായിരുന്നില്ലെന്നും കര്‍ഷകന്‍ പറഞ്ഞു. കര്‍ഷകന് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios