മുന്നിലെ ഷട്ടര്‍ താഴ്ത്തിയിരുന്നെങ്കിലും കടയുടെ പിന്നിലെ വാതില്‍ അടച്ചിരുന്നില്ല. ഈ വാതിലിലൂടെയാണ് മോഷ്ടാവ് അകത്ത് കടന്നത്.

ഒതുക്കുങ്ങൽ: മലപ്പുറത്ത് ചിക്കന്‍ സ്റ്റാളില്‍ പട്ടാപ്പകല്‍ മോഷണം. ഒതുക്കുങ്ങലിലെ എം കെ ചിക്കന്‍ സ്റ്റാളിലാണ് മോഷണം നടന്നത്. കടയുമടയും ജീവനക്കാരും പള്ളിയില്‍ പോയ സമയത്താണ് മോഷ്ടാവ് കടക്കുള്ളില്‍ കടന്നത്. വെള്ളിയാഴ്ച ഉച്ചക്ക് നിസ്കാരത്തിനായി പള്ളിയില്‍ പോയതായിരുന്നു എം കെ ചിക്കന്‍ സ്റ്റാള്‍ ഉടമയും ജീവനക്കാരും. മുന്നിലെ ഷട്ടര്‍ താഴ്ത്തിയിരുന്നെങ്കിലും കടയുടെ പിന്നിലെ വാതില്‍ അടച്ചിരുന്നില്ല. ഈ വാതിലിലൂടെയാണ് മോഷ്ടാവ് അകത്ത് കടന്നത്. സിസിടിവി ക്യാമറ കണ്ട കള്ളന്‍ ധരിച്ചിരുന്ന ബെനിയനുപയോഗിച്ച് മുഖം മറച്ചു.

Add Asianetnews as a Preferred SourcegooglePreferred

മേശയില്‍ നിന്നും അയ്യായിരം രൂപയോളം കവര്‍ന്ന ശേഷം സ്ഥലം വിട്ടു. ജീവനക്കാര്‍ കടയിലെത്തിയ സമയത്താണ് മോഷണം നടന്ന കാര്യം അറിയുന്നത്. സംഭവത്തില്‍ കോട്ടക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി.കടയെക്കുറിച്ച് വ്യക്തമായി അറിയുന്നവരാണ് മോഷണം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം