ഇവർക്കായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മീഞ്ചന്തയിൽ നിന്നുള്ള പൊലീസും ഫയർഫോഴ്സുമാണ് തെരച്ചിൽ നടത്തുന്നത്. 

കോഴിക്കോട്: മലപ്പുറം ചാലിയാർ പുഴയിൽ യുവാവും ബന്ധുവായ പതിനഞ്ചു കാരനും ഒഴുക്കിൽ പെട്ടു. കണ്ണാഞ്ചിരി ജൗഹർ സഹോദര പുത്രൻ മുഹമ്മദ് നബ്ഹാൻ എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഇവർക്കായി ഫയർ ഫോഴ്‌സും നാട്ടുകാരും തെരച്ചിൽ തുടരുകയാണ്. വൈകിട്ട് ആറരയോടെ ജൗഹറും കുടുംബവും പുഴ കാണാൻ എത്തിയപ്പോൾ ആണ് അപകടം ഉണ്ടായത്.

നബ്ഹാൻ പുഴയിൽ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ജൗഹറും ഒഴുക്കിൽ പെട്ടത്. കൂടെയുണ്ടായിരുന്നവർ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുങ്ങി പോയെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. അതേസമയം, ഇവർക്കായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മീഞ്ചന്തയിൽ നിന്നുള്ള പൊലീസും ഫയർഫോഴ്സുമാണ് തെരച്ചിൽ നടത്തുന്നത്. 

'ആ വേഷം ധരിച്ചതുകൊണ്ടെന്താ? ഇഷ്ടമുള്ള കാര്യം ചെയ്തതിന് എന്തിനിങ്ങനെ?' ഉള്ളുലഞ്ഞ് ക്വീർ ആർട്ടിസ്റ്റിന്‍റെ അമ്മ

https://www.youtube.com/watch?v=Ko18SgceYX8