വൈകുന്നേരം നാല് മണിക്ക് തട്ടുകടയിൽ നിന്ന് വാങ്ങിയ ഉള്ളിവടയിൽ നിന്ന് കിട്ടിയത് സിഗരറ്റ് കുറ്റി; പരാതി നൽകി
പൊലീസിൽ പരാതി നൽകിയെന്നും തുടർ നടപടികൾക്ക് വേണ്ടിയാണ് പഞ്ചായത്തിനെ സമീപിച്ചതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
മല്ലപ്പള്ളി: തട്ടുകടയിൽ നിന്ന് കഴിച്ച ഉള്ളിവടയിൽ നിന്ന് സിഗരറ്റ് കുറ്റി ലഭിച്ചതായി പരാതി. ബുധനാഴ്ചയാണ് സംഭവം. മല്ലപ്പള്ളി ഐഎച്ച്ആർഡി സ്കൂളിന് സമീപമുള്ള തട്ടുകടയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്ന് സിഗരറ്റ് കുറ്റി ലഭിച്ചെന്നാണ് ജീവൻ പി മാത്യൂ എന്നയാൾ മലപ്പള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ പറയുന്നു. പൊലീസിൽ പരാതി നൽകിയെന്നും തുടർ നടപടികൾക്ക് വേണ്ടിയാണ് പഞ്ചായത്തിനെ സമീപിച്ചതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. വാങ്ങിയ സാധനങ്ങൾ സഹിതമാണ് പരാതി നൽകിയിട്ടുള്ളത്. മേൽനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പരാതിയിൽ അഭ്യർത്ഥിച്ചു.