നഗരത്തിലെ പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും അനധികൃതമായി ഡ്രോണുകൾ പറത്തുന്നത് തടയുന്നതിനുമാണ് പൊലീസ് ഈ കടുത്ത സുരക്ഷാ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. രജിസ്റ്റർ ചെയ്യാൻ വൈകിയാൽ നിയമനടപടി ഉൾപ്പടെ ഉണ്ടായേക്കാം.
നിലവിൽ ഡ്രോൺ ഉപയോഗിക്കുന്നവരും, ഇനി പുതുതായി വാങ്ങാൻ ഉദ്ദേശിക്കുന്നവരും തങ്ങളുടെ വിവരങ്ങൾ പൊലീസിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. നഗരത്തിലെ പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും അനധികൃതമായി ഡ്രോണുകൾ പറത്തുന്നത് തടയുന്നതിനുമാണ് പൊലീസ് ഈ കടുത്ത സുരക്ഷാ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. രജിസ്റ്റർ ചെയ്യാൻ വൈകിയാൽ നിയമനടപടി ഉൾപ്പടെ ഉണ്ടായേക്കാം.
ഉടമസ്ഥർ തങ്ങളുടെ പരിധിയിലുള്ള പൊലീസ് സ്റ്റേഷനിലോ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലുള്ള 'സിറ്റി സ്പെഷ്യൽ ബ്രാഞ്ച്' യൂണിറ്റിലോ ആണ് വിവരങ്ങൾ നൽകേണ്ടത്. ഡ്രോൺ ഉടമയുടെ പേര്, പൂർണ്ണ വിലാസം, ഫോൺ നമ്പർ ഡ്രോണിന്റെ കമ്പനി, മോഡൽ, സീരിയൽ നമ്പർ എന്നിവയാണ് നൽകേണ്ടത്. നിയമപരമായി സുരക്ഷിതരായി ഡ്രോണുകൾ പറത്താൻ എല്ലാവരും ഉടൻ തന്നെ ഈ നടപടികൾ പൂർത്തിയാക്കണമെന്നും സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കുമായി തിരുവനന്തപുരം സിറ്റി സ്പെഷ്യൽ ബ്രാഞ്ചുമായി ബന്ധപ്പെടാവുന്നതാണെന്നും പൊലീസ് അറിയിച്ചു. ഫോൺ നമ്പറുകൾ: 9497975050, 0471 2321399


