ആധുനിക ശുചീകരണ സംവിധാനവുമായി സ്ത്രീകളുടെ കൂട്ടായ്മ ക്ലീൻ ഫോർ യു. വിഴിഞ്ഞം ഇടവക ദേവാലയം ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ വൃത്തിയാക്കി കൊണ്ടിരിക്കുകയാണ് ഇവർ. ഈ തൊഴിൽ ഇവർക്ക് ഉപജീവനമാർഗം മാത്രമല്ല ജീവിതത്തെ നേരിടാനുള്ള ആത്മവിശ്വാസവും സാമൂഹിക അംഗീകാരം കൂടിയാണ്.
തിരുവനന്തപുരം: ആധുനിക ശുചീകരണ സംവിധാനവുമായി സ്ത്രീകളുടെ കൂട്ടായ്മ ക്ലീൻ ഫോർ യു. വിഴിഞ്ഞം ഇടവക ദേവാലയം ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ വൃത്തിയാക്കി കൊണ്ടിരിക്കുകയാണ് ഇവർ. ഈ തൊഴിൽ ഇവർക്ക് ഉപജീവനമാർഗം മാത്രമല്ല ജീവിതത്തെ നേരിടാനുള്ള ആത്മവിശ്വാസവും സാമൂഹിക അംഗീകാരം കൂടിയാണ്. വിഴിഞ്ഞം അദാനി തുറമുഖ കമ്പനിയുടെ സാമൂഹ്യപ്രതിബദ്ധതാ വിഭാഗമായ അദാനി ഫൗണ്ടേഷൻ വിഴിഞ്ഞം പദ്ധതി പ്രദേശത്തെ വനിതകൾക്കായി നടത്തിയ സ്വയംതൊഴിൽ പരിശീലന ങ്ങളിൽ നിന്ന് ലഭിച്ച അറിവും കഴിവും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് രൂപീകരിച്ച സംരംഭമാണ് "ക്ലീൻ ഫോർയു ".
ഹൈടെക് വാക്വം ക്ലീനർ, ഫ്ലോർ സ്ക്രൈബിങ് മെഷീൻ, ഹൈ പ്രഷർ ജെറ്റ് പമ്പ് , സിഫോണിക്ക് വാട്ടർ ടാങ്ക് ക്ലീനർ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ക്ലീനിംഗ് ജോലികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ 14 പ്രമുഖ ഫ്ലാറ്റുകളുടെയും, രണ്ട് ഓഫീസുകളുടെയും നിരവധി വീടുകളുടെയും തുടർച്ചയായ ക്ലീനിംഗ് ജോലികൾ ഈ ഗ്രൂപ്പ് ഏറ്റെടുത്ത് നടത്തുന്നുണ്ട്. അഞ്ചംഗങ്ങളടങ്ങുന്ന സ്വയം തൊഴിൽ ഗ്രൂപ്പായി തുടങ്ങിയ ഈ സംരംഭം ഇന്ന് വിഴിഞ്ഞത്തു നിന്നുള്ള പത്തു വനികൾക്ക് കൂടി തൊഴിൽ നൽകുന്നു.
വീടുകൾ, വാഹനങ്ങൾ, ഫ്ലാറ്റുകൾ, പൊതുസ്ഥലങ്ങൾ എന്നിവ കരാറടിസ്ഥാനത്തിൽ ഏറ്റെടുത്ത് വൃത്തിയാക്കി നൽകുകയാണ് ക്ലീൻ ഫോർ യു. പ്രളയാനന്തരം ആലപ്പുഴ ജില്ലയിലെ രാമങ്കരി പഞ്ചായത്തിൽ അദാനി ഫൗണ്ടേഷൻ നടത്തിയ ക്ലീനിംഗ് ജോലികൾക്ക് നേതൃത്വം നൽകിയത് ക്ലീൻ ഫോർ യു ഗ്രൂപ്പായിരുന്നു. കൂടാതെ വിഴിഞ്ഞം പ്രദേശത്ത് അദാനി ഫൗണ്ടേഷൻ നടത്തി വരുന്ന ക്ലീൻ ക്യാമ്പെയിനുകൾക്കും നേതൃത്വം നൽകുന്നത് ക്ലീൻ ഫോർ യു ഗ്രൂപ്പാണ്.
അദാനി ഫൗണ്ടേഷൻ നൽകിയ സ്വയം പരിശീലനങ്ങളെ തുടർന്ന് വിഴിഞ്ഞത്തും പരിസരപ്രദേശങ്ങളിലുമായി നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് വീടുകളിലും, ഫ്ലാറ്റുകളിലും റിസോർട്ടുകളിലും മറ്റ് സ്ഥാപനങ്ങളിലും കരാർ അടിസ്ഥാനത്തിൽ ചെയ്യാൻ കഴിയുന്ന നിരവധിയായ ഹൈടെക് ക്ലീനിംഗ് അവസരങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വർഷങ്ങളായി ക്ലിനിംഗ് രംഗത്ത് പ്രവർത്തിക്കുന്ന സ്മാഷ് എന്ന കമ്പനിയെ പരിശീലനത്തിനായി ചുമതലപ്പെടുത്തി. 6 മാസത്തോളം പ്രസ്തുത കമ്പനി വിവിധ സ്ഥാപനങ്ങളിൽ ഈ സ്വയം തൊഴിൽ സംരഭക ഗ്രൂപ്പിന് പരിശീലനം നൽകി.
ഇന്ന് ഈ ഗ്രൂപ്പിലെ ഓരോ അംഗങ്ങൾക്കും പതിനായിരം രൂപയിൽ കുറയാത്ത മാസവരുമാനം ലഭ്യമാകുന്നുണ്ട്.
വരുന്ന ഒരു വർഷത്തിനുള്ളിൽ 50 തൊഴിലാളികളും 30 ലക്ഷം രൂപ ടേൺ ഓവറു മുള്ള ഒരു കമ്പനിയായി ഞങ്ങൾ മാറും "- ക്ലീൻ ഫോർ സംരഭത്തിന്റെ ചുമതലക്കാരിയായ സൂരജ പറയുന്നു. സാധാരണ വീട്ടമ്മമാരാണ് എന്നാൽ ഇന്ന് ഞങ്ങൾ 20 ലധികം സാധാരണക്കാരായ വീട്ടമ്മമാർക്ക് തൊഴിൽ നൽകുന്നവരായി മാറി. ഗ്രൂപ്പ് അംഗമായ സതി അനുഭവം പങ്കുവെച്ചു. ഈ ചുരുങ്ങിയ കാലയളവിൽ നിരവധി പ്രശ്നങ്ങളിലൂടെയാണ് ഗ്രൂപ്പ് കടന്നു പോയത്. തുടക്കത്തിൽ പ്രവർത്തിച്ചിരുന്ന മൂന്നുപേർ ഒരുമിച്ച് മാറിപ്പോകുന്ന ഒരു പ്രതിസന്ധിഘട്ടം പോലുമുണ്ടായി. എന്നാൽ അദാനി ഫൗണ്ടേഷൻ പ്രവർത്തകർ നൽകിയ പിന്തുണയും നിരന്തര ഇടപെടലും പ്രശ്ന പരിഹാര മാർഗ്ഗങ്ങളും തുടർന്നും പ്രവർത്തിക്കുവാൻ ഇവർക്ക് പ്രചോദനമായി. ഇന്ന് കുറഞ്ഞത് ഒരു മാസം 50,000 രൂപയെങ്കിലും വരുമാനം ഉണ്ടാക്കുന്നു. തിരുവനന്തപുരം പട്ടണത്തിലും സമീപപ്രദേശങ്ങളിലും ക്ലീനിങ്ങുമായി ബന്ധപ്പെട്ട ഏതൊരു ജോലികളും ഏറ്റെടുത്ത് നടപ്പിലാക്കുവാൻ ഇന്ന് ഈ ഗ്രൂപ്പിന് കഴിയും. ഗ്രൂപ്പിനെ ബന്ധപ്പെടേണ്ട നമ്പർ 9847 214130, 9605348662.
