രാത്രി പത്ത് മണിയോടെ ഇരുവരെയും കാട്ടാന ഓടിക്കുകയും രക്ഷപ്പെടാന്‍ ഓടി മരത്തില്‍ കയറുകയുമായിരുന്നു. ഇറങ്ങാനോ മറ്റോ ഉള്ള ശ്രമത്തിനിടെയായിരിക്കാം രതീഷ് കാല്‍ തെറ്റി താഴെ വീണതെന്നാണ് നിഗമനം. 

തിരുനെല്ലി: കാട്ടാനയോടിച്ചപ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടി മരത്തില്‍ കയറിയ യുവാവ് മരത്തില്‍ നിന്നും വീണു മരിച്ചു. തിരുനെല്ലി അപാപ്പാ മദ്ധ്യപാടി മല്ലികപാഠ കോളനിയിലെ രാജുവിന്റെയും, ഗാരി യുടേയും മകന്‍ രതീഷ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. ഭാര്‍ഗിരി എസ്റ്റേറ്റ് ജീവനക്കാരനായ രതീഷ് സുഹൃത്ത് ഗണേഷിനൊപ്പം എസ്റ്റേറ്റില്‍ ആന കാവലിനായി പോയതായിരുന്നു. 

രാത്രി പത്ത് മണിയോടെ ഇരുവരെയും കാട്ടാന ഓടിക്കുകയും രക്ഷപ്പെടാന്‍ ഓടി മരത്തില്‍ കയറുകയുമായിരുന്നു. ഇറങ്ങാനോ മറ്റോ ഉള്ള ശ്രമത്തിനിടെയായിരിക്കാം രതീഷ് കാല്‍ തെറ്റി താഴെ വീണതെന്നാണ് നിഗമനം. കൂടെയുണ്ടായിരുന്ന ഗണേശന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. താന്‍ മരത്തിന് മുകളിലുണ്ടെന്ന് രതീഷ് ഗണേഷിനോട് ഫോണ്‍ വിളിച്ച് പറഞ്ഞിരുന്നതായി രതീഷിന്റെ ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് ഗണേഷ് വന്ന് നോക്കുമ്പോഴാണ് രതീഷ് മരത്തിന് താഴെ വീണു കിടക്കുന്നത് കണ്ടത്.

മൂന്നു വര്‍ഷമായി ബിഗ് ടിക്കറ്റ് എടുക്കുന്നു; ഇന്ത്യക്കാരിക്ക് രണ്ടു കോടിയുടെ അപ്രതീക്ഷിത സമ്മാനം