ചാക്കുകളിൽ വസ്ത്രങ്ങൾ നിറച്ച് ഇരുചക്ര വാഹനത്തിൽ കടത്തിക്കൊണ്ടു പോയതായാണ് വിവരം.

തിരുവനന്തപുരം: മുക്കോല ഉച്ചക്കട റോഡിൽ പെട്രോൾ പമ്പിന് സമീപം റോയൽ മെൻസ് വെയർ എന്ന റെഡിമെയ്ഡ് കടയുടെ പൂട്ടുകൾ തകർത്ത് തുണികളും പണവും കവർന്നു. പുലർച്ചയായിരുന്നു സംഭവം. മോഷ്ടാക്കൾ വസ്ത്രങ്ങൾ, വിവിധതരം വാച്ചുകൾ, പെർഫ്യൂമുകൾ, ഒപ്പം കടയിലുണ്ടായിരുന്ന 4000 രൂപയുമാണ് മോഷ്ടിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

മോഷ്ടാക്കൾ രണ്ട് പേർ ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നും വിവരം ലഭിച്ചു. ഇരുവരും മാസ്ക് ധരിച്ചിരുന്നു. ചാക്കുകളിൽ വസ്ത്ര ശേഖരം നിറച്ച് ഇരുചക്ര വാഹനത്തിൽ കടത്തിക്കൊണ്ടു പോയതായാണ് വിവരം. വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാളം വിദഗ്ധർ എത്തി തെളിവ് ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം