മഴ ലഭിക്കുന്നത് വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി 15-ന് പരിഹരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പാകാൻ സാധ്യതയില്ല.
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി ഈ മാസം 15ന് പരിഹാരം എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പാകാൻ സാധ്യതയില്ല. ഇതിനു പ്രായോഗിക തടസ്സങ്ങൾ ഏറെ ഏറെയാണ്. പ്രതിസന്ധിക്ക് ആധാരമായ ഘടകങ്ങൾ തുടരുന്നു. വായ്പ ആയി വാങ്ങിയ 200 മെഗാ വാട്ട്, ഈ മാസം മുഴുവൻ തിരികെ നൽകണം. 3 കരാറുകളിൽ ആയാണ് ഇത്രയും തിരികെ നൽകേണ്ടത്. ഒരു വർഷത്തേക്ക് 200 മെഗാ വാട്ട് കിട്ടുന്ന കരാർ ഉണ്ട്. പക്ഷെ ഇത് വായ്പ തിരിച്ചടവിനു മാത്രമേ ഉപകരിക്കൂ. പുറത്തു നിന്ന് അധികം വൈദ്യുതി വാങ്ങാൻ തടസ്സങ്ങൾ ഏറെയാണ്. സ്വന്തം ഉത്പാദനവും ഏറെ കുറവാണ്. ചുരുക്കത്തിൽ ഈ മാസം മുഴുവൻ രാത്രിയിലെ ദുരിതം തുടരുമെന്നാണ് ലഭ്യമാകുന്ന വിവരം. സംസ്ഥാനത്ത് കനത്ത ചൂടിന് ശമനമേകി ഇന്ന് മുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.ആലപ്പുഴ , എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ നാല് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് മഴ ലഭിക്കുന്നതോടെ വൈദ്യുതി ഉപയോഗത്തിലും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.


