കലൂർ സ്റ്റേഡിയം ഭൂമി സ്വകാര്യ കോളേജിന് കൈമാറാൻ നീക്കം. സെൻ്റ് ആൽബർട്ട്സ് കോളേജിന് കളിസ്ഥലത്തിന് ഭൂമി നൽകാനാണ് നീക്കം നടക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് മാർച്ചിൽ സർക്കാർ ഇറക്കിയിരുന്നു.

കൊച്ചി: കലൂർ സ്റ്റേഡിയം ഭൂമി സ്വകാര്യ കോളേജിന് കൈമാറാൻ നീക്കം. സെൻ്റ് ആൽബർട്ട്സ് കോളേജിന് കളിസ്ഥലത്തിന് ഭൂമി നൽകാനാണ് ഉത്തരവ്. ഭൂമി കൈമാറിയാൽ സ്റ്റേഡിയത്തിന്റെ രാജ്യാന്തര പദവി നഷ്ടമാകുമെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. മുമ്പ് കോളേജിന് പാട്ടത്തിന് സ്ഥലം നൽകിയിരുന്നു. ഈ സ്ഥലം മെട്രോ നിർമ്മാണത്തിന് ഏറ്റെടുത്തതോടെയാണ് പകരം സ്ഥലം ആവശ്യപ്പെട്ടത്. മാർച്ചിൽ പെരുമാറ്റച്ചട്ടം വരുന്നതിന് 20 മിനിറ്റ് മുമ്പാണ് മുൻ സർക്കാർ സ്ഥലം അനുവദിച്ച് ഉത്തരവിറക്കിയത്. കഴിഞ്ഞ സർക്കാർ ഉത്തരവിൽ ജില്ലാ ഭരണകൂടം നടപടികൾ ആരംഭിച്ചു.

YouTube video player